കൊച്ചി: എറണാകുളത്ത് മഴവെള്ളം ഒഴുകുന്നത് മണ്ണിട്ട് തടഞ്ഞത് ചോദ്യംചെയ്തതിന് അയൽവാസി ക്രൂരമായി മർദിച്ചെന്ന് യുവതിയുടെ പരാതി. വൈപ്പിന്‍ അയ്യമ്പിള്ളി സ്വദേശി ശ്രീജ കളപ്പുരയ്ക്കലിനാണ് മര്‍ദനമേറ്റത്. അയല്‍വാസിയായ കോട്ടാല വീട്ടില്‍ സണ്ണി എന്ന യുവാവാണ് ഇരുമ്പ് ചൂലു കൊണ്ട് മര്‍ദിച്ചത്.
സണ്ണിയുടെ മര്‍ദനത്തില്‍ ശ്രീജയ്ക്ക് കഴുത്തിന് പരിക്കേറ്റു. സണ്ണിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഇന്ന് കോടതിയില്‍ ഹാജരാക്കും. ഞായറാഴ്ച വൈകുന്നേരം 5.15 ഓടെ കൗണ്‍സിലറുടെ മുന്നിൽ വച്ചായിരുന്നു ആക്രമണം ഉണ്ടായത്.
സണ്ണി തന്നോട് മോശമായി പെരുമാറിയതിനെ കുറിച്ചടക്കം ഷീജ പറയവെയാണ് പ്രകോപിതനായ ഇയാൾ യുവതിയുടെ കഴുത്തിലേക്ക് ചൂലു കൊണ്ട് മര്‍ദിച്ചത്. ശ്രീജ പറവൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. വധശ്രമത്തിനെതിരെ കേസ് എടുക്കണമെന്നാണ് യുവതിയുടെ ആവശ്യം.